08:32pm 11 November 2026
NEWS
ദോഹ ഫോട്ടോഗ്രഫി അവാർഡ്കൾ സമ്മാനിച്ചു
08/11/2025  12:11 PM IST
nila
ദോഹ ഫോട്ടോഗ്രഫി അവാർഡ്കൾ സമ്മാനിച്ചു

ദോഹ:ഖത്തറിനകത്തും പുറത്തുമുള്ള ഫോട്ടോഗ്രാഫർമാർ മറ്റുരച്ച ഫോട്ടോഗ്രഫി മത്സര വിജയികളെ
ദോഹ ഫോട്ടോഗ്രഫി അവാർഡ് നൽകി  ആദരിച്ചു.ഉം സലാലിലെ ദർബ് അൽ സാഇയ്‌ക്കു എതിർവശത്തുള്ള ഓപ്പൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ആറു വിഭാഗങ്ങളിലായുള്ള പുരസ്‌കാരങ്ങൾ 
ഖത്തർ സംസ്‌കാര മന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് അൽ താനി
വിജയികൾക്ക് നൽകി.
രാജ്യത്തിന്റെ സൗന്ദര്യം പകർത്തുന്ന, ലാൻഡ്മാർക്കുകളെ എടുത്തുകാണിക്കുന്ന ഖത്തർ കാറ്റഗറി, ജനറൽ - കളേഴ്സ് കാറ്റഗറി, ജനറൽ -ബ്ലാക്ക് ആൻഡ് വൈറ്റ് കാറ്റഗറി, പ്രത്യേക തീം -ഇമോഷൻസ് കാറ്റഗറി, ഒരു കഥ പറയുന്ന ഫോട്ടോകളുടെ സീരീസ് -സ്റ്റോറിടെല്ലിങ് കാറ്റഗറി, 18 വയസ്സിന് താഴെയുള്ള ഖത്തരി ഫോട്ടോഗ്രാഫർമാർക്കായി പ്രത്യേക തീം കാറ്റഗറി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് മത്സരനടന്നത്.
ഖത്തർ വിഭാഗത്തിൽ അബ്ദുല്ല അൽ മുസ്‌ലേഹ് ഒന്നാം സ്ഥാനം നേടി. ഹിഷാം തമീൻ രണ്ടാം സ്ഥാനം, അലി സൈഫ് അൽദീൻ മൂന്നാം സ്ഥാനം നേടി.
യുവ വിഭാഗത്തിൽ (18 വയസിന് താഴെ) അഹ്മദ് ഖലീഫ അൽ മൻസൂരി ഒന്നാം സ്ഥാനം, ഹമദ് അലി സൈഫ് അൽദീൻ രണ്ടാം സ്ഥാനം, റാഷിദ് അബ്ദുലാസിസ് അൽ കുവാരി മൂന്നാം സ്ഥാനം നേടി.
സ്റ്റോറിയെല്ലിംഗ് വിഭാഗത്തിൽ പലസ്തീൻ ഫോട്ടോഗ്രാഫർ അബ്ദുറഹ്മാൻ സകൂത്ത് ഒന്നാം സ്ഥാനം നേടി.
കലർ വിഭാഗത്തിൽ ഖത്തർ ഫോട്ടോഗ്രാഫർ ഷൈമ അൽ മതാവ ഒന്നാം സ്ഥാനം നേടി.
ബ്ലാക്ക് ആൻഡ് വൈറ്റ് വിഭാഗത്തിൽ ബഹ്‌റൈൻ ഫോട്ടോഗ്രാഫർ സഖറിയ ഒംറാൻ ഒന്നാമതും ഇമോഷൻ വിഭാഗത്തിൽ ഒമാനി ഫോട്ടോഗ്രാഫർ അഹ്മദ് അൽ ഹൊസാനി ഒന്നാമതും സ്ഥാനം നേടി.
ഖത്തർ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാർക്ക് QR 300,000, മറ്റു വിഭാഗങ്ങളിൽ ഒന്നാം സ്ഥാനക്കാർക്ക് QR 150,000 വീതം ലഭിച്ചു.
ചടങ്ങിന് ശേഷം മന്ത്രി വിവിധ പ്രദർശന മേഖലകൾ സന്ദർശിച്ചു. 101 രാജ്യങ്ങളിൽ നിന്നുള്ള 5,206 ഫോട്ടോഗ്രാഫർമാർ സമർപ്പിച്ച 31,681 ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു എന്ന് ഖത്തർ ഫോട്ടോഗ്രഫി സെന്റർ ഡയറക്ടർ ജാസിം അഹ്മദ് അൽ ബുവൈനൈൻ അറിയിച്ചു.
അവാർഡ് ഖത്തറിന്റെ കലാസാംസ്കാരിക പ്രതിബദ്ധതയും ദൃശ്യസൃഷ്ടികളിൽ ആഗോള പ്രതിഭകൾക്ക് വേദിയൊരുക്കാനുള്ള ശ്രമവും പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
48 ഖത്തർ ഫോട്ടോഗ്രാഫർമാരുടെ കൃതികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുസ്തകവും ഈ അവസരത്തിൽ പുറത്തിറക്കി. ക്യാമറയുടെ രൂപകൽപ്പനയിൽ തയ്യാറാക്കിയ ഈ പുസ്തകത്തിന് അകത്ത് പരമ്പരാഗത ഫിലിം നിറങ്ങൾ ഉപയോഗിച്ച് ആകർഷകമായ ആവിഷ്കാരമുണ്ട്. ഓരോ ഫോട്ടോഗ്രാഫർക്കും തങ്ങളുടെ പോർട്ട്ഫോളിയോയിലേക്ക് പോകുന്ന യൂണിക് ബാർകോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.
വിജയികളുടെ പ്രദർശിപ്പിച്ച ചിത്രങ്ങൾ പൊതുജനങ്ങൾക്കും ഫോട്ടോഗ്രാഫി ആസ്വാദകർക്കും പ്രചോദനമായിത്തീർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img